Society Today
Breaking News

ന്യൂഡല്‍ഹി: ആരോഗ്യ സംരക്ഷണ വിതരണ സംവിധാനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ശേഷി ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് ഉണ്ടെന്ന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ.കേന്ദ്രഗവണ്‍മെന്റിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച്  ലോകാരോഗ്യ സംഘടന  സൗത്ത്ഈസ്റ്റ് ഏഷ്യന്‍ മേഖല സംഘടിപ്പിച്ച  'ഡിജിറ്റല്‍ ഹെല്‍ത്ത്  ആഗോള ആരോഗ്യ പരിരക്ഷ ഓരോ പൗരനിലേക്കും എത്തിക്കുക' എന്ന ആഗോള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍,ഡിജിറ്റല്‍ ആരോഗ്യത്തെക്കുറിച്ചുള്ള  ആഗോള സംരംഭം ആരംഭിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു.ഡിജിറ്റല്‍ ആരോഗ്യത്തിനായുള്ള ആഗോള ശ്രമങ്ങളെ സംയോജിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കാനും ഒരു സ്ഥാപനപരമായ ചട്ടക്കൂടെന്ന നിലയില്‍ ഈ സംരംഭം  വഴി ലക്ഷ്യമിടുന്നു. 'ഡിജിറ്റല്‍ ആരോഗ്യ' ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കുന്നതില്‍  സഹായകമാണ്. ഇതിന്  സാര്‍വത്രിക  ആരോഗ്യ പരിരക്ഷ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനുള്ള കഴിവുണ്ടെന്നും  കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ  പറഞ്ഞു.

ആരോഗ്യ സേവനങ്ങളുടെ ലഭ്യത, താങ്ങാനാവുന്ന ചെലവ് , തുല്യത എന്നിവ ഉറപ്പാക്കുന്ന ഡിജിറ്റല്‍ ആരോഗ്യ ഇടപെടലുകള്‍ക്ക് ദേശീയ ആരോഗ്യ നയങ്ങള്‍ സഹായകമാണ്. ഈ സംരംഭത്തിലൂടെ, 'സാങ്കേതികവല്‍ക്കരണത്തിലൂടെയും സാങ്കേതികവിദ്യകളുടെ ജനാധിപത്യവല്‍ക്കരണത്തിലൂടെയും സാര്‍വത്രിക ആരോഗ്യ പരിരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന സഹായിയായി ഡിജിറ്റല്‍ പൊതു ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍സമവായം ഉണ്ടാക്കുകയാണെന്നും  കേന്ദ്രമന്ത്രി വിശദീകരിച്ചു.ആഗോള ആരോഗ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും നിര്‍ണായക ആരോഗ്യ പരിഹാരങ്ങളുടെ തുല്യമായ ലഭ്യത നേടുന്നതില്‍ തങ്ങളുടെ പങ്കും തെളിയിക്കുന്ന  ഡിജിറ്റല്‍ പൊതു ഉല്‍പ്പന്നങ്ങള്‍ എന്ന നിലയില്‍ കോവിന്‍, ഇ-സഞ്ജീവനി, ആരോഗ്യ സേതു  എന്നീ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നല്‍കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ ഇതിനകം തന്നെ ആരോഗ്യപരമായ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ വിജയകരമായി പ്രയോജനപ്പെടുത്തുന്നതിന് ഗണ്യമായ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, സുസ്ഥിരവും വിപുലവുമായ ഫലങ്ങള്‍ കൈവരിക്കുന്നതിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജിനെ സഹായിക്കുന്നതിനായി ഡിജിറ്റല്‍ പബ്ലിക് ഹെല്‍ത്ത് ഗുഡ്‌സ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും  നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.പൂനം ഖേത്രപാല്‍ സിംഗ്,ലോകാരോഗ്യ സംഘടനയുടെ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ പ്രൊഫസര്‍ അലൈന്‍ ലാബ്രിക്ക്  ആഗോള നേതാക്കള്‍, ആരോഗ്യ വികസന പങ്കാളികള്‍, ആരോഗ്യ നയ നിര്‍മ്മാതാക്കള്‍, ഡിജിറ്റല്‍ ആരോഗ്യ ഇന്നോവേറ്റര്‍മാര്‍ , അക്കാദമിക വിദഗ്ധര്‍ ,  എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

Top